-
അർച്ചന ലിനേഷിനെ മന്ത്രിയുടെ എക്സിക്യൂട്ടിവ് ട്രഷററ് ആയി തിരഞ്ഞെടുത്തു.
-
വിനോദ് ശ്രീകുമാർ മന്ത്ര കൺവൻഷൻ ചെയർ
-
വയനാടിന്റെ ദുരന്ത ഭൂമിയിൽ നേരിട്ടെത്തി മന്ത്ര പ്രസിഡന്റ് ശ്യാം ശങ്കർ
-
Rebuild Lives in Wayanad with MANTRAH
-
MANTRAH Global Hindu Convention will be held from July 3-July 6, 2025 in Winston-Salem, NC.
-
ഷാർലറ്റിൽ തരംഗമായി മന്ത്ര കൺവൻഷൻ ശുഭാരംഭവും കലാസന്ധ്യയും
News
January 19, 2024
അർച്ചന ലിനേഷ് മന്ത്ര ട്രഷറർ
യുഎസ്: മന്ത്രയുടെ (മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദുസ് ) 2023-2025 കാലയളവിലെ എക്സ്ക്യൂട്ടീവ് ട്രഷററായി അർച്ചന ലിനേഷിനെ ഐക്യകണ്ഠേന തിരഞ്ഞെടുത്തതായി, എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും, ഡയറക്ടർ ബോർഡിന്റെയും സംയുക്ത സമ്മേളനത്തിൽ പ്രസിഡന്റ് ശ്യാം ശങ്കർ പ്രഖ്യാപിച്ചു. നോർത്ത് കാരോലൈനയിലെ ഷാർലെറ്റിൽ ബാങ്കിങ് സെക്ടറിൽ ഐ ടി ഉദ്യോഗസ്ഥയായ അർച്ചന കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി അവിടുത്തെ പ്രവാസി സംഘടനകളിലും സാമൂഹ്യ സാംസ്കാരിക രംഗത്തും സജീവമാണ്. ഷാർലെറ്റിലെ കൈരളി സത്‌സംഗിന്റെ സാമ്പത്തിക വിഭാഗം കൈകാര്യം ചെയ്തും, ചിന്മയ ഷാർലറ്റ് ഡിവിഷൻ ബാലവിഹാറിന്റെ പ്രവർത്തനങ്ങളിലൂടെയും അർച്ചന ആർജിച്ച പരിചയസമ്പന്നത മന്ത്രക്കു ഒരു മുതൽക്കൂട്ടാകും എന്ന് ശ്യാം ശങ്കർ പ്രത്യാശ പ്രകടിപ്പിച്ചു. ഭാരതീയ കലകളെ എന്നും സ്നേഹിച്ചിരുന്ന അർച്ചന എല്ലാ തിരക്കുകൾക്കിടയിലും ഭരതനാട്യം അഭ്യസിക്കാൻ സമയം കണ്ടെത്തുന്നു. കേരളത്തിൽ തിരുവനന്തപുരം ആണ് അർച്ചനയുടെ സ്വദേശം. കൊല്ലം സ്വദേശി ആയ ലിനേഷ് ആണ് ഭർത്താവ്. ഏക മകൾ അഭിരാമി കോളേജ് വിദ്യാർഥിനിയാണ്.